Attention

പരീക്ഷാദിവസം ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍
1. ഹോള്‍ ടിക്കറ്റ്, ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്. എല്ലാഭാഗങ്ങളും ഒപ്പും അറ്റസ്റ്റേഷനും നടത്തിയിട്ടുണ്ടോ?

2. കൃത്യം 6.30 ന് തന്നെ ഹാളിലെത്തുക

3. ഉത്തരഷീപ്പ് പൂരിപ്പിക്കുന്നത് വളരെ വളരെ ശ്രദ്ധാപൂര്‍വ്വമാകണം. ഏതെങ്കിലും ഭാഗം പൂരിപ്പിക്കാതെ വിട്ടാല്‍ ആ പേപ്പര്‍ പി.എസ്.സി. പരിഗണിക്കില്ല.

4. അറിയുന്ന ഉത്തരം മാത്രം എഴുതുക. ജയിക്കാന്‍ 40 മാര്‍ക്ക് മാത്രമെ വേണ്ടു.

5. ജയിക്കാനുള്ള മാര്‍ക്ക് എഴുതി, പരീക്ഷാ തീരാന്‍ വീണ്ടും സമയം ബാക്കിയുള്ളപ്പോള്‍ പല ഉദ്യോഗാര്‍ത്ഥികളും അറിയാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതി ജയിച്ച പരീക്ഷ തോല്‍ക്കുന്നത് നിത്യസംഭവമാണ്. നെഗറ്റീവ് മാര്‍ക്ക് ഉള്ളതിനാല്‍ ഒരു കാരണവശാലും അറിയാത്ത ചോദ്യങ്ങള്‍ അറ്റന്‍ഡ് ചെയ്യരുത്.

വിജയാശംസകളോടെ
ഭാസ്‌കരന്‍ പേക്കടം

About Department Test

സാധാരണയായി ഹെഡ്മാസ്റ്റര്‍ പ്രമോഷന് Account Test Lower ഉം KER ഉം മതി. 
എളുപ്പത്തില്‍ പാസാവാന്‍ Department Test എഴുതുന്നവര്‍ Account Test Lower ഉം Account Test Higher ഉം KER ഉം എഴുതണം.

കാരണം.
Account Test Lower ന് നാല് പേപ്പര്‍
1)Kerala Service Rules Vol 1 and Vol 2 (2പുസ്തകങ്ങള്‍)
2)Kerala Financial Code Vol.1, Vol.2, Kerala Budget Manual (2പുസ്തകങ്ങള്‍
3) Kerala Account Code Vol.1, Introduction to India Govt Account and Audit. (2പുസ്തകങ്ങള്‍, രണ്ടാമത്തെ പുസ്തകം without ആണ്)
4. Kerala Treasury Code Vol.1, Vol.2 and Kerala Account Code Vol.2(3 പുസ്തകങ്ങള്‍)

ഹയറിന് ഇതേ പുസ്തകങ്ങള്‍ തന്നെ. 

ലോവറിലെ മൂന്നാമത്തെ പേപ്പറിലെ രണ്ട് പുസ്തകങ്ങളും Constitution of India (Bare Act) ഉം കൂടെയുണ്ട്. ഇത് with book ആണ്.

Without Books രണ്ടെണ്ണം
1. KER
2. Introduction to Indian Govt Account and Audit.

പരീക്ഷ ജയിക്കാന്‍ Lower മാത്രമെ ആവശ്യമുള്ളുവെങ്കിലും ഹയറും അപേക്ഷിക്കുക.ലോവറിലെ ഒരു പേപ്പര്‍ കിട്ടിയില്ലെങ്കില്‍ അത് ഹയര്‍ കിട്ടിയാല്‍ മതി. ഉദാഹരണത്തിന് ലോവര്‍ പരീക്ഷയില്‍ KSR ന് തോറ്റാല്‍ ഹയറില്‍ KSR ജയിച്ചാല്‍ മതി.

ഇതേ രീതിയില്‍ അപേക്ഷിക്കുന്നതാണ് നല്ലത്. 

ലോവറും കെ.ഇ.ആറും ആദ്യചാന്‍സ് സൗജന്യമാണെങ്കിലും ഹയര്‍ എഴുതാന്‍ ഫീസ് അടക്കണം. കൂടാതെ ഓരോ പേപ്പറിനും സര്‍ട്ടിഫിക്കറ്റ് ഫീസ്‌ അടക്കണം.  

ആമുഖം



  • ഡിപ്പാര്‍ട്ട്‌മെന്റ് ടെസ്റ്റില്‍ O.M.R പരീക്ഷ തുടങ്ങിയത് ജൂലായ് 2012 മുതലാണ്.അന്നു മുതല്‍ പരീക്ഷയ്ക്ക് ചോദിച്ച എല്ലാ ചോദ്യങ്ങളും ഉള്‍പ്പെത്തിയാണ് ഇത് തയ്യാറാക്കയത്. നീലക്കളറില്‍ നല്‍കിയിരിക്കുന്നത് പി.എസ്.സി. ഒ.എം.ആര്‍ പരീക്ഷയ്ക്ക് ചോദിച്ചവയാണ്.
  • ഓരോ അധ്യായത്തിലും, പരീക്ഷയെഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ടതും പരീക്ഷയ്ക്ക് നിരന്തരം ആവര്‍ത്തിക്കുന്ന ചോദ്യങ്ങളെക്കുറിച്ചുമുള്ള സൂചന നല്‍കിയിട്ടുണ്ട്.
  • താങ്കളുടെ വിലയേറിയ നിര്‍ദ്ദേശങ്ങള്‍  അറിയിക്കുമല്ലോ.


സ്‌നേഹത്തോടെ...
ഭാസ്‌കരന്‍ പേക്കടം